ആരാധകര്‍ പറയുന്ന വിവാദങ്ങള്‍ എല്ലാം തണുപ്പിച്ച് മോഹന്‍ലാല്‍ മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തെക്കുറിച്ച് പ്രതികരിച്ചു. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ 125 ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം അറിയിച്ചുകൊണ്ടുളള വീഡിയോയിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് വിവരിച്ചത്.
മഹേഷിന്റെ പ്രതികാരം, ആ സിനിമയുടെ 125 ദിനാഘോഷവേളയില്‍ എത്തിച്ചേരാന്‍ ആകാത്തതിന്റെ ദുഖം അറിയിക്കുന്നു. ഞാന്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് തിരക്കുകളിലാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് മഹേഷിന്റെ പ്രതികാരം. അതിന്റെ പ്രമേയം കൊണ്ടും ഷൂട്ട് ചെയ്ത രീതികള്‍ കൊണ്ടും അതില്‍ അഭിനയിച്ചവരുടെ അഭിനയം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ്. ഫഹദും അനുശ്രീയും അപര്‍ണയും ഉള്‍പ്പെടെ എല്ലാവരും അവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു. വളരെ വ്യത്യസ്ഥമായ പ്രമേയം, നല്ല പാട്ടുകള്‍, മികച്ച ലൊക്കേഷന്‍. അതിലുപരി പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ലഘൂകരിച്ച് കളയുന്ന ക്ലൈമാക്‌സാണ് സിനിമയുടേത്. മനോഹരമായ സറ്റയറാണ് ക്ലൈമാക്‌സ്. ഈ സിനിമ ഒരു പാട് നല്ല സിനിമകള്‍ക്ക് വഴികാട്ടിയാകട്ടെ
മോഹന്‍ലാല്‍
ആഷിക് അബു നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരത്തില്‍ മോഹന്‍ലാലിന് എതിരെ പരാമര്‍ശം എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രം മികച്ച വിജയമാണ് തിയറ്ററില്‍ നേടിയത്.
No comments:
Post a Comment